Connect with us

idukki dam

ഇടുക്കി ഡാമില്‍ ആറ് മുതല്‍ റെഡ് അലര്‍ട്ട്; നാളെ പതിനൊന്ന് മണിക്ക്‌ ഡാം തുറക്കും

സര്‍ക്കാരും അധികാരികളും നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികതര്‍ അറിയിച്ചു

Published

|

Last Updated

ഇടുക്കി | ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ന് വൈകുന്നേരം മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപച്ചു. നേരത്തേ, ജലനിരപ്പ് 2396.86 അടിയില്‍ എത്തിയതിനെ തുടര്‍ന്ന് ഡാമില്‍ ഇന്ന് രാവിലെ 7.00 മണിക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ രാവിലെ 7.00 മണിക്ക് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2398.86 അടിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് എന്ന് കെ എസ് ഇ ബി ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതിനാല്‍ നാളെ പതിനൊന്ന് മണിക്ക് ഡാം തുറക്കും

ഇക്കാരണത്താല്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സര്‍ക്കാരും അധികാരികളും നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികതര്‍ അറിയിച്ചു.

Latest