Connect with us

Kerala

ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട്

പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

Published

|

Last Updated

ഇടുക്കി |  വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു . ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2382.53 അടിയില്‍ എത്തിയതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ജലനിരപ്പ് ഇതിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍ ആലുവ പെരിയാര്‍ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകള്‍ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു

ഡാമുകള്‍ ഏറെയുള്ള ഇടുക്കിയില്‍ അഞ്ച് അണക്കെട്ടുകളില്‍ ഇതിനകം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളില്‍ ആണ് നിലവില്‍ റെഡ് അലേര്‍ട്ടുള്ളത്. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറില്‍ 10 ഷട്ടറുകളാണ് ഇതുവരെ തുറന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായിട്ടുണ്ട്

 

Latest