Connect with us

pamba dam

പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പമ്പയില്‍ ജലനിരപ്പ് 984 അടിയില്‍ എത്തി

Published

|

Last Updated

പത്തനംതിട്ട | പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്. ശബരിമല തീര്‍ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പമ്പയുടേയും കക്കാട്ടാറിന്റേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ശബരിമല മേഖലയില്‍ കനത്ത മഴയാണ് തുടരുന്നത്. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞിരുന്നു. പമ്പയില്‍ ജലനിരപ്പ് 984 അടിയില്‍ എത്തി. പമ്പാ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയേക്കും.

Latest