Connect with us

National

അന്വേഷണം വഴി തിരിച്ചുവിട്ടു; കേന്ദ്ര കായിക മന്ത്രിക്കെതിരെ ഗുസ്തി താരങ്ങള്‍

കായികമന്ത്രി വിഷയം ഗൗരവത്തില്‍ എടുത്തില്ലെന്നും കമ്മിറ്റി രൂപീകരിച്ചതിനപ്പുറം തുടര്‍നടപടി ഉണ്ടായില്ലെന്നും ഗുസ്തി താരങ്ങള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ആഞ്ഞടിച്ച് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെതിരെ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം മന്ത്രി വഴി തിരിച്ചുവിട്ടെന്നാണ് ആരോപണം.

കായികമന്ത്രി വിഷയം ഗൗരവത്തില്‍ എടുത്തില്ലെന്നും കമ്മിറ്റി രൂപീകരിച്ചതിനപ്പുറം തുടര്‍നടപടി ഉണ്ടായില്ലെന്നും ഗുസ്തി താരങ്ങള്‍ ആരോപിച്ചു. അതേസമയം ബ്രിജ് ഭൂഷണെതിരായ കേസില്‍ ഡല്‍ഹി പൊലീസ് ഇതുവരെയും പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഭൂഷണ്‍ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്.

ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷന്റെ വാദവും താരങ്ങള്‍ തള്ളി. 2012 ല്‍ ലക്‌നൗ ക്യാമ്പിലെ അതിക്രമ പരാതി പൊലീസ് അവഗണിച്ചെന്നും പ്രതിഷേധിക്കുന്ന താരങ്ങള്‍ പറഞ്ഞു.

 

 

Latest