Connect with us

Techno

റെഡ്മി എ2, എ2 പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി

റെഡ്മി എ2 പ്ലസില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ റെഡ്മി ഇന്ത്യന്‍ വിപണിയില്‍ റെഡ്മി എ2, റെഡ്മി എ2 പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഒന്നിലധികം കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വാട്ടര്‍ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ചുമായിട്ടാണ് എത്തുന്നത്. രണ്ട് ഫോണുകളിലും 5,000 എംഎഎച്ച് ബാറ്ററികളാണുള്ളത്.

റെഡ്മി എ2, റെഡ്മി എ2 പ്ലസ് സ്മാര്‍ട്ട്‌ഫോണുകളില്‍ 4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജുമുണ്ട്. 6.52 ഇഞ്ച് എച്ച്ഡി+ എല്‍സിഡി സ്‌ക്രീനാണ് ഫോണുകള്‍ക്കുള്ളത്. റെഡ്മി എ2 പ്ലസില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.

റെഡ്മി എ2 സ്മാര്‍ട്ട്‌ഫോണിന്റെ 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 5,999 രൂപയാണ് വില. ഫോണിന്റെ 2 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 6,499 രൂപ വിലയുമുണ്ട്. ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജിന് 7,499 രൂപയാണ് വില.

റെഡ്മി എ2 പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 8,499 രൂപയാണ് വില. പ്ലസ് മോഡല്‍ ഒരു വേരിയന്റില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി എ2, റെഡ്മി എ2പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ കറുപ്പ്, ലൈറ്റ് ഗ്രീന്‍, ലൈറ്റ് ബ്ലൂ നിറങ്ങളില്‍ ലഭ്യമാകും. ഫോണുകളുടെ വില്‍പ്പന ആമസോണ്‍, എംഐ ഡോട്ട് കോം, എംഐ ഹോം സ്റ്റോറുകള്‍, ഷവോമിയുടെ റീട്ടെയില്‍ പാര്‍ട്ട്ണര്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴിയാണ് നടക്കുന്നത്. മെയ് 23ന് ഫോണുകള്‍ രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തും.

 

 

 

Latest