Connect with us

Techno

റെഡ്മി നോട്ട് 12 4ജി സ്മാര്‍ട്ട്‌ഫോണ്‍ കുറഞ്ഞ വിലയില്‍ വാങ്ങാം

2,000 രൂപ കിഴിവാണ് ഫോണിന് ലഭിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി കഴിഞ്ഞ ആഴ്ചയാണ് ചൈനീസ് വിപണിയില്‍ പുതിയ റെഡ്മി നോട്ട് 13 സീരീസ് അവതരിപ്പിച്ചത്. ഇത് വൈകാതെ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കമ്പനി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റെഡ്മി നോട്ട് 12 4ജി സ്മാര്‍ട്ട്‌ഫോണിന്റെ വില കുറച്ചിരിക്കുകയാണ്. രണ്ട് വേരിയന്റുകള്‍ക്കും കമ്പനി വില കുറച്ചിട്ടുണ്ട്.

റെഡ്മി നോട്ട് 12 സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ചിലാണ് കമ്പനി അവതരിപ്പിച്ചത്. നിലവില്‍ എംഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മറ്റ് ഇ-കൊമേഴ്സ് സൈറ്റുകള്‍ എന്നിവയിലാണ് ഫോണിന് വില കുറച്ചിരിക്കുന്നത്. പുതുക്കിയ വില ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഷവോമിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറിലും ഈ ലൈനപ്പുകള്‍ ലഭ്യമാകും.

റെഡ്മി നോട്ട് 12 സ്മാര്‍ട്ട്ഫോണ്‍ രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 14,999 രൂപയായിരുന്നു വില. ഈ ഫോണ്‍ ഇപ്പോള്‍ 12,999 രൂപയ്ക്ക് സ്വന്തമാക്കാം. 2,000 രൂപ കിഴിവാണ് ഫോണിന് ലഭിച്ചിരിക്കുന്നത്. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില. ഇപ്പോള്‍ ഈ ഫോണ്‍ 14,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ റെഡ്മി നോട്ട് 12 സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ, ആക്‌സിസ് ബേങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തിയാല്‍ 1,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. 599 രൂപ വിലയുള്ള ഇയര്‍ബഡ്‌സ് ഫോണിനൊപ്പം വാങ്ങുന്നവര്‍ക്ക് 49 രൂപയ്ക്ക് ലഭിക്കും. ഇത് കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എംഐ എക്‌സ്‌ചേഞ്ചിലൂടെ 1,000 രൂപ അധിക കിഴിവും ലഭിക്കും.