Connect with us

National

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് 30.50 രൂപയാണ് വില കുറച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി|രാജ്യത്ത് ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് 30.50 രൂപയാണ് വില കുറച്ചത്. ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയാണ്. അഞ്ച് കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന്റെ വില 7.50 രൂപയും കുറച്ചിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലുമുണ്ടായ തുടര്‍ച്ചയായ വിലവര്‍ധനയ്ക്ക് പിന്നാലെയാണ് നിലവില്‍ സിലിണ്ടര്‍ വില കുറച്ചത്. ഇതിന് മുന്‍പ് പുതുവത്സര രാവിലാണ് വാണിജ്യ സിലിണ്ടറിന് 39.50 രൂപ കുറച്ചത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

 

 

 

Latest