union budget 2024
ആദായ നികുതിയിൽ പരിഷ്കാരം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല
സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75000 രൂപയായി ഉയർത്തി
ന്യൂഡല്‍ഹി |ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ച ബജറ്റിൽ നികുതി പരിഷ്കാര നടപടികൾ. ആദായ നികുതിഘടന പരിഷ്‌കരിച്ചു. മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് ഇനി നികുതിയില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75000 രൂപയായി ഉയർത്തി. നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ ഇനി ശിക്ഷാ നടപടികളും ഉണ്ടാകില്ല.
മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
അതേസമയം, പഴയ സ്‌കീമില്‍ ഉള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും.
കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചിട്ടുണ്ട്. ഇത് വിദേശ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കും.
---- facebook comment plugin here -----