bangladesh
ബംഗ്ലാദേശില്‍ നിന്ന് അഭയാര്‍ഥി പ്രവാഹം; അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത് ആയിരങ്ങള്‍
പശ്ചിമ ബംഗാളിലെ കൂച്ബിഹാര്‍ വഴിയാണ് ആളുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്
ന്യൂഡല്‍ഹി | രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു.
ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തിലുള്ള ആയിരത്തിലധികം പേര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നതായാണ് വിവരം. ബി എസ് എഫ് ഇവരെ തിരിച്ചയക്കാന്‍ ശ്രമിക്കുകയാണ്.
പശ്ചിമ ബംഗാളിലെ കൂച്ബിഹാര്‍ വഴിയാണ് ആളുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. അഭയാര്‍ത്തി പ്രവാഹം ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ബി എസ് എഫ് ഈസ്റ്റേണ്‍ കമാന്‍ഡ് എ ഡി ജി പിയാണ് സമിതിയെ നയിക്കുക.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശ് സര്‍ക്കാറുമായി സമിതി ആശയവിനിമയം നടത്തും.