Business
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ഇനി കണ്ണൂരിലും
ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക്.

കൊച്ചി|റീഗല്‍ ജ്വല്ലേഴ്‌സിന്റെ കണ്ണൂര്‍ ഷോറൂം നാളെ രാവിലെ 10 മണിക്ക് കണ്ണൂര്‍ താവക്കരയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സ്വര്‍ണ്ണാഭരണ, നിര്‍മ്മാണ-വിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്‌സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്‌സില്‍ ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഒരുക്കിയിരിക്കുന്നു.
എക്‌സ്‌ക്ലൂസീവ് ഡിസൈനുകളോടൊപ്പം തികച്ചും ലാഭകരമായ ഒരു ഗോള്‍ഡ് ഷോപ്പിംഗ് കണ്ണൂരിന് സമ്മാനിക്കുക എന്നതാണ് പുതിയ ഷോറൂമിന്റെ ലക്ഷ്യമെന്ന് റീഗല്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ടി.കെ ശിവദാസന്‍ പറഞ്ഞു. പ്രതിദിനം കുതിപ്പോടെ മുന്നേറുന്ന സ്വര്‍ണ്ണ വിലയില്‍ നിന്ന് സംരക്ഷണമേകുന്നതിന് അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ ഗോള്‍ഡ് ക്യാപ്പിറ്റലും ഹോള്‍സെയില്‍ ഹബ്ബുമായ തൃശ്ശൂരില്‍ നിന്ന് ആരംഭിച്ച് കൊച്ചി, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍ തുടങ്ങി ബാംഗ്ലൂര്‍ വരെ വ്യാപിച്ചു കിടക്കുന്ന ഹോള്‍സെയില്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ജ്വല്ലറി ശൃംഖലയാണ് റീഗല്‍ ജ്വല്ലേഴ്‌സ്.
സ്വര്‍ണ്ണാഭരണ നിര്‍മ്മാണ വിപണന രംഗത്ത് അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള റീഗല്‍ ജ്വല്ലേഴ്‌സിന് സ്വന്തമായി ആഭരണ നിര്‍മ്മാണ ഫാക്ടറിയും വിദഗ്ദ്ധരായ ആഭരണ നിര്‍മ്മാണ തൊഴിലാളികളുമുള്ളതിനാല്‍ ഇടനിലക്കാരില്ലാതെ ആഭരണങ്ങള്‍ നിര്‍മ്മാണ ശാലകളില്‍ നിന്ന് നേരിട്ട് റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ എത്തിക്കാനാകുന്നു. സ്വന്തമായി ഡിസൈനര്‍മാര്‍ ഉള്ളതിനാല്‍ തന്നെ ഏറ്റവും പുതിയ ട്രെന്റുകളും സ്‌റ്റൈലുകളും ശരിയായി മനസ്സിലാക്കി വ്യത്യസ്തമായ ആഭരണ ഡിസൈനുകള്‍ വിപണിയില്‍ അവതരിപ്പിക്കുവാനും റീഗല്‍ ജ്വല്ലേഴ്‌സിന് കഴിയുന്നു. അതിനാലാണ് ഇടനിലക്കാരില്ലാതെ ഹോള്‍സെയില്‍ വിലയില്‍ ഏറ്റവും പുതിയ ഡിസൈനര്‍ ആഭരണങ്ങള്‍ റീഗല്‍ ജ്വല്ലേഴ്‌സിന് നല്‍കാന്‍ കഴിയുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു.