Connect with us

Career Education

റെജിമെന്റല്‍ തെറാപ്പി കോഴ്സ്: ഒഴിവുള്ള സീറ്റുകളിലേക്ക് അഭിമുഖം നടത്തുന്നു

മാനേജ്മെന്റ് ക്വാട്ടയിലെ ആറ് സീറ്റുകളിലേക്കാണ് അഭിമുഖം.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ പുതുതായി ആരംഭിച്ച റെജിമെന്റല്‍ തെറാപ്പി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഭിമുഖം നടത്തുന്നു. മാനേജ്മെന്റ് ക്വാട്ടയിലെ ആറ് സീറ്റുകളിലേക്കാണ് അഭിമുഖം.

എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യതയാണ് അടിസ്ഥാന യോഗ്യത. ഡിസം: 19ന് വൈകിട്ട് അഞ്ച് വരെയാണ് അഭിമുഖം നടക്കുക. 16ന്റെയും 30ന്റെയും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സിന്റെ വിശദ വിവരങ്ങളും അപേക്ഷാഫോമും www.markazunanimedicalcollege.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി +918735001122, +919645116164 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

 

Latest