Connect with us

sjm

മേഖലാ റൈഞ്ചുതല മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കും

മുഴുവന്‍ മുഅല്ലിംകളെയും പങ്കെടുപ്പിച്ച് സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിക്കും.

Published

|

Last Updated

കോഴിക്കോട് | വെറുപ്പിന്റെ രാഷ്ട്രീയം സമാധാന കാംക്ഷികളുടെ സ്വാസ്ഥ്യം കെടുത്തുന്ന വര്‍ത്തമാന സാഹചര്യത്തില്‍, സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനും സുന്നീ പ്രസ്ഥാനത്തിന്റെ നിലപാട് വിശദീകരിക്കുന്നതിനും കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി മുഅല്ലിംകളെ പങ്കെടുപ്പിച്ച് മേഖലാ റൈഞ്ചുതലങ്ങളില്‍ ജാഗ്രതാ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചു.

ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന സംഗമങ്ങളില്‍ മുഴുവന്‍ മുഅല്ലിംകളെയും പങ്കെടുപ്പിച്ച് സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിക്കും. ഇത് സംബന്ധമായി സമസ്ത സെന്ററില്‍ ചേര്‍ന്ന എസ് ജെ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡൻ്റ് സയ്യിദലി ബാഫഖി ആധ്യക്ഷം വഹിച്ചു.

കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ പി എച്ച് തങ്ങള്‍, പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ്, വി വി അബൂബക്കര്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു

Latest