Connect with us

Kerala

കൈക്കൂലി കേസില്‍ പിടിയിലായ സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്നും നീക്കി

വിജിലന്‍സ് പിടിയിലായത് മുതല്‍ ബീന സസ്പെന്‍ഷനിലായിരുന്നു.

Published

|

Last Updated

കോഴിക്കോട് |   കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട സബ് രജിസ്ട്രാറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ചേവായൂര്‍ സബ് രജിസ്ട്രാറായിരിക്കെ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ പി കെ ബീനയെ ആണ് പിരിച്ചുവിട്ടിരിക്കുന്നത്. വിജിലന്‍സ് പിടിയിലായത് മുതല്‍ ബീന സസ്പെന്‍ഷനിലായിരുന്നു.

ബീന കുറ്റക്കാരിയാണെന്ന് 2020 ജൂണ്‍ 26ന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

കേസില്‍ ഹൈക്കോടതിയില്‍ ബീന അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബീന ജാമ്യത്തിലിറങ്ങിയ ശേഷം വകുപ്പുതലത്തില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി.

 

 

കേസില്‍ താന്‍ നിരപരാധിയാണ്. ഇക്കാര്യം മേല്‍ക്കോടതിയില്‍ തെളിയിക്കും. അപ്പീല്‍ സമര്‍പ്പിച്ചതിനാല്‍ പിരിച്ചുവിടരുതെന്നുമായിരുന്നു ബീനയുടെ മറുപടി. എന്നാല്‍ ചട്ടപ്രകാരം ബീനയെ സര്‍വീസില്‍ നിന്ന് നീക്കാന്‍ വകുപ്പ് തലത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ കുറ്റക്കാരിയല്ലെന്ന് മേല്‍ക്കോടതി വിധിച്ചാല്‍ ബീനയെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം വ്യക്തമാക്കുന്നു.