Connect with us

think tank summit

തിങ്ക് ടാങ്ക് സമ്മിറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

ഖുർആൻ അടിസ്ഥാനമാക്കിയുള്ള 15ഓളം സെഷനുകളിലായി അമ്പതോളം പ്രമുഖർ തിങ്ക് ടാങ്ക് സമ്മിറ്റിൽ സംവദിക്കും.

Published

|

Last Updated

മലപ്പുറം | അരീക്കോട് മജ്മഉദ്ദഅവത്തിൽ ഇസ്ലാമിയ്യയുടെ കീഴിൽ സംഘടിപ്പിക്കുന്ന അൽ കിതാബ് ത്രിദിന തിങ്ക് ടാങ്ക് സമ്മിറ്റിനുള്ള പ്രതിനിധി രജിസ്ട്രേഷൻ ആരംഭിച്ചു. മുതിർന്ന വിദ്യാർഥികൾ, അധ്യാപകർ, പ്രൊഫഷനലുകൾ, പണ്ഡിതന്മാർ തുടങ്ങിയ വ്യത്യസ്ത മേഖലകളിലുള്ളവർക്ക് പ്രതിനിധികളായി പങ്കെടുക്കാം.

റോ വേഴ്സസ് വേഡ്: ഖുർആന്റെ വിധിന്യായം ന്യായമാണ്, അധഃസ്ഥിതരുടെ മുന്നേറ്റം: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് കഴിയാത്തതും ഖുർആന് സാധ്യമായതും, ദ സെകൻഡ് സെക്സ് പരാജയമാണ്, ഖുർആൻ വിജയിക്കുന്നു, കോപ് – 27: ഖുർആനിക ഇക്കോളജിയുടെ പ്രാമാണികത, ഖുർആനിൽ പൊളിറ്റിക്കൽ ഇസ്ലാമുണ്ടോ?, ഹരാരിയെ ദൈവമാക്കിയവർ ഖുർആൻ വായിച്ചിട്ടുണ്ടോ ?, ഖുർആൻ : പരിഭാഷ സാധ്യമോ ?, സാഹിത്യം: ഖുർആന്റെ വെല്ലുവിളി നിലവിലുണ്ട്, സാമ്പത്തിക സിദ്ധാന്തങ്ങൾ: ഖുർആൻ അതിജയിക്കുന്നു, ജെയിംസ് വെബ് ചിത്രങ്ങളും ഖുർആനിലെ പ്രപഞ്ച വീക്ഷണവും, ജുഡീഷ്യറി: ഖുർആൻ വരക്കുന്ന നീതി, ന്യായം എന്നിങ്ങനെ ഖുർആൻ അടിസ്ഥാനമാക്കിയുള്ള 15ഓളം സെഷനുകളിലായി അമ്പതോളം പ്രമുഖർ തിങ്ക് ടാങ്ക് സമ്മിറ്റിൽ സംവദിക്കും.

ഈ മാസം 27, 28, 29 തീയതികളിൽ അരീക്കോട് വെച്ചാണ് സമ്മിറ്റ്. https://sacredonline.net/thinktank-registration/ എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്താം. വിശദ വിവരങ്ങൾക്ക്: 73566 63800.
---- facebook comment plugin here -----

Latest