Connect with us

Kerala

ഖമറുദിച്ചു; നിലാവെളിച്ചത്തിന്റെ പ്രഭാമയത്തിലലിഞ്ഞ് മഅ്‌ദിന്‍ പ്രാർഥനാ സമ്മേളനം

''യാ മൻ ശർറഫ ഹഫ്‌ലത മഅ്‌ദിന്‍" എന്നു തുടങ്ങുന്ന സ്വീകരണ ഗാനശകലത്തിന്റെ പശ്ചാത്തലത്തിലുള്ള ആഗമനം നിറകണ്ണുകളോടെയാണ് പതിനായിരക്കണക്കിന് അനുയായികൾ കാന്തപുരം ഉസ്താദിനെ വരവേറ്റത്.

Published

|

Last Updated

മലപ്പുറം | സമയം രാത്രി 10. 53!. ആവേശത്തോടെയും ആകാംക്ഷയോടെ കാത്തുകാത്തുനിൽക്കുന്ന വിശ്വാസി വൃന്ദങ്ങൾക്കിടയിലേക്ക് ഉദയം ചെയ്തൊരു പൂർണചന്ദ്രന്റെ ശോഭിത നിലാവു പോലെ മഅ്‌ദിന്‍ 27-ാം രാവ് പ്രാർഥനാ സമ്മേളനത്തിന്റെ നഗരിയിലേക്ക് ആ പണ്ഡിതവര്യർ മനോഹരമായ് വന്നിറങ്ങി. കാലത്തിന്റെ ഇതിഹാസ പുരുഷനും ഇന്ത്യൻ മുസൽമാന്റെ അജയ്യ ശബ്ദവുമായ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ ശൈഖുനാ കാന്തപുരം ഉസ്താദ്.

”യാ മൻ ശർറഫ ഹഫ്‌ലത മഅ്‌ദിന്‍” എന്നു തുടങ്ങുന്ന സ്വീകരണ ഗാനശകലത്തിന്റെ പശ്ചാത്തലത്തിലുള്ള ആഗമനം നിറകണ്ണുകളോടെയാണ് പതിനായിരക്കണക്കിന് അനുയായികൾ വരവേറ്റത്. അസുഖബാധിതനായി വേദികളിൽ നിന്നു തത്കാലത്തേക്കെങ്കിലും ചികിത്സാർത്ഥം മാറിനിന്ന ഉസ്താദ് സ്വലാത്ത് നഗറിൽ പാദസ്പർശമർപ്പിച്ച നിമിഷം മഅ്‌ദിൻ ചെയർമാൻ ബദ്റുസ്സാദാത്ത് ഖലീലുൽ ബുഖാരി തങ്ങൾ ആ നെറ്റിത്തടത്തിൽ സ്നേഹചുംബനമർപ്പിച്ചു സ്വീകരിച്ചു.

തക്ബീർ ആരവങ്ങൾക്കിടയിൽ മഅ്‌ദിൻ പ്രാർഥനാ സമ്മേളനത്തിന്റെ ധന്യവേദിയിലെത്തിയ ആ മഹനീയ സാന്നിധ്യം മധുരാനുഭൂതികൾ പകർന്നു സമ്മേളന കാഴ്ചകളെ അനിർവചനീയമാക്കി.

Latest