Kerala
പുനരധിവാസ പട്ടിക ചുരുക്കി; വിലങ്ങാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ പ്രതിഷേധത്തില്‍
15 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജില്‍ 21 കുടുംബം മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ദുരന്തബാധിതരായി 53 കുടുംബങ്ങള്‍ ഉണ്ടെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നത്.

കോഴിക്കോട് | ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടും ദുരന്തബാധിതര്‍ പ്രതിഷേധത്തില്‍. ദുരന്തത്തിനിരയായവരില്‍ പലരും പുനരധിവാസ പട്ടികയില്‍ ഇല്ല.
15 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജില്‍ 21 കുടുംബം മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ദുരന്തബാധിതരായി 53 കുടുംബങ്ങള്‍ ഉണ്ടെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നത്. എന്‍ ഐ ടി വിദഗ്ധരുടെ ലാന്‍ഡ് സ്ലൈഡ് സസ്പറ്റബിലിറ്റി മാപ്പിങിനു ശേഷമാണ് എണ്ണം ചുരുക്കിയത്.
ദുരന്തമുണ്ടായി അഞ്ച് മാസത്തിനു ശേഷമാണ് എന്‍ ഐ ടി വിദഗ്ധര്‍ പഠനം നടത്തിയതെന്ന് ദുരന്തബാധിതര്‍ ആരോപിച്ചു. അടുത്ത ഘട്ടത്തില്‍ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ (ഡി ഡി എം എ) അധികൃതര്‍ അറിയിച്ചു.