Kerala
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി, സമര കേന്ദ്രത്തില്‍ സംഘര്‍ഷാവസ്ഥ
ദുരന്തബാധിതരുടെ കുടില്‍കെട്ടി സമരം പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കല്‍പ്പറ്റ | ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം. പോലീസ് ഇടപെട്ടതോടെ സമര സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.
ദുരന്തബാധിതരുടെ കുടില്‍കെട്ടി സമരം പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉരുളെടുത്ത തങ്ങളുടെ ഭൂമിയില്‍ തന്നെ പ്രതിഷേധിക്കുമെന്ന് ദുരന്തബാധിതര്‍ പറഞ്ഞു. ബെയ്‌ലി പാലം കടക്കാന്‍ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 81 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വാര്‍ഡ് പത്തില്‍-42, പതിനൊന്നില്‍-29, പന്ത്രണ്ടില്‍-10 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. ഇതോടെ, പുനരധിവാസത്തിനായുള്ള പട്ടികയില്‍ 323 കുടുംബങ്ങളായി. ആദ്യഘട്ടത്തില്‍ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.