Kuwait
കുടുംബ സന്ദര്‍ശക വിസകള്‍ പുനസ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന്റെ സംമ്പദ് വ്യവസ്ഥക്ക് വലിയ നേട്ടം കൈവരിക്കാനാകും ; ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ്
രാജ്യത്ത് താമസനിയമ ലംഘകര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടാകും
കുവൈത്ത് സിറ്റി | കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസകള്‍ നിര്‍ത്തലാക്കിയതിലൂടെ ആരോഗ്യ രംഗത്തുള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവുറ്റ അനേകം ജീവനക്കാരെ രാജ്യത്തിന് നഷ്ടമായെന്ന് കുവൈത്ത് ഉപ പ്രധാന മന്ത്രിയും ആക്റ്റിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് വ്യക്തമാക്കി. ഇക്കാര്യംതിരിച്ചറഞ്ഞതിനാലാണ് ആഭ്യന്തര മന്ത്രിയായി ചാര്‍ജ്ജെടുത്ത ഉടന്‍ തന്നെ കുടുംബ സന്ദര്‍ശകവിസകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പുറപെടുവിച്ചതെന്നും മന്ത്രി പറഞ്ഞു.
നിരവധി മാനദണ്ഡങ്ങളോടെയാണ് കുടുംബസന്ദര്‍ശക വിസകള്‍ ഇഷ്യൂ ചെയ്യുന്നത്. സന്ദര്‍ശക വിസ പുനരാരംഭിക്കുന്നതിലൂടെ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ സന്ദര്‍ശകര്‍ രാജ്യത്തേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയനേട്ടമുണ്ടാക്കും. അതോടൊപ്പം കുവൈത്ത് വിമാനത്താവളം വിപുലപെടുത്താനുള്ളപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
രാജ്യത്ത് താമസനിയമ ലംഘകര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ആയിരിക്കും ഇത്തരക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനോ പദവി നിയമ വിധേയമാക്കുവാനോ സമയം അനുവദിക്കുകഎന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് നിയമപരവും അംഗീകൃതവുമായ മാര്‍ഗത്തിലൂടെ വീണ്ടും കുവൈത്തിലേക്കു തിരിച്ചു വരുന്നതിന് വിസക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഈ അവസരം ഉപയോഗപ്പെടുത്താതെ വീണ്ടും രാജ്യത്ത് തങ്ങുന്ന നിയമലംഘക്കരെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. . ഇതിനു മുമ്പ് 2020ഏപ്രിലില്‍ ആണ് കുവൈത്തില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചത്.