Connect with us

പനിബാധിച്ച് ചികിത്സ തേടിയ 70 കാരി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് മൃതദേഹവുമായി ആശുപത്രിയില്‍ പ്രതിഷേധം.വണ്ടാനം മെഡിക്കല്‍ കോളേജിലാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയ ഉമൈബ എന്ന 70 കാരിയാണ് മരിച്ചത്. ന്യുമോണിയയതോടെ ഇവരെ അടിയന്തരമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതെ തുടര്‍ന്നാണ് മൃതദേഹവുമായി വണ്ടാനം മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തി പ്രതിഷേധിച്ചത്.

Latest