Connect with us

Kerala

കൊടി സുനിയെ ജയിലില്‍ വെച്ച് കണ്ണില്‍ മുളക് തേച്ച് അടിച്ചെന്ന് ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

വിയ്യൂര്‍ ജയിലിലെ സിസിടിവികള്‍ പരിശോധിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

തൃശൂര്‍| ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയെ ജയിലില്‍ മര്‍ദിച്ചെന്നാരോപിച്ച് ബന്ധുക്കള്‍. സുനിയെ കെട്ടിയിട്ട് മര്‍ദിച്ചു, കണ്ണില്‍ മുളക് തേച്ച് അടിച്ചുവെന്നും വിയ്യൂര്‍ ജയിലിലെ സിസിടിവികള്‍ പരിശോധിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കാട്ടുണ്ണി, അരുണ്‍ എന്നിവരെ ജയില്‍ അധികൃതര്‍ മര്‍ദിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് സുനിയെ മര്‍ദിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

റോക്കി, സുകുമാരന്‍ എന്നീ ജയില്‍ ഉദ്യോഗസ്ഥര്‍ കൊടി സുനിയെ തല്ലിയതെന്നാരോപിച്ച് മുഖ്യമന്ത്രി, ജയില്‍ അധികൃതര്‍ എന്നിവര്‍ക്കാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. വിയ്യൂര്‍ സ്റ്റേഷനിലും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

 

 

 

Latest