Connect with us

Kerala

നിലപാടില്‍ അയവ്; വയനാട്ടില്‍ പ്രചാരണത്തിനിറങ്ങി മുരളി, ചേലക്കരയിലും പാലക്കാട്ടുമെത്തും

ഈമാസം അഞ്ചിന് ചേലക്കരയിലും 10ന് പാലക്കാട്ടും അദ്ദേഹം പ്രചാരണത്തിനിറങ്ങും.

Published

|

Last Updated

കല്‍പ്പറ്റ | ഒടുവില്‍ കര്‍ശന നിലപാടില്‍ അയവു വരുത്തി കെ മുരളീധരന്‍. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിക്കായുള്ള പ്രചാരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. കോടഞ്ചേരി നൂറാംതോട് നടന്ന കുടുംബ യോഗത്തിലാണ് മുരളി സംബന്ധിച്ചത്.

ഈമാസം അഞ്ചിന് ചേലക്കരയിലും 10ന് പാലക്കാട്ടും അദ്ദേഹം പ്രചാരണത്തിനിറങ്ങും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടലാണ് പ്രചാരണത്തിനിറങ്ങില്ലെന്ന മുന്‍ നിലപാട് മാറ്റാന്‍ മുരളിയെ പ്രേരിപ്പിച്ചത്.

തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും സജീവമാകണമെന്ന് കെ സി വേണുഗോപാല്‍, മുരളീധരനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest