Connect with us

Kerala

ട്രഷറി നിയന്ത്രണത്തില്‍ ഇളവ്; 25 ലക്ഷം വരെയുള്ള ബില്ലുകള്‍ മാറാം

ആറു മാസത്തോളമായി തുടരുന്ന കടുത്ത നിയന്ത്രണത്തിനാണ് ഇളവ് വരുത്തിയത്

Published

|

Last Updated

തിരുവനന്തപുരം | ട്രഷറി നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി സര്‍ക്കാര്‍. ഇനി 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാം. ഇതുവരെ അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പില്‍നിന്നു പ്രത്യേക അനുമതി വേണമായിരുന്നു.

ആറു മാസത്തോളമായി തുടരുന്ന കടുത്ത നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയത്. അഞ്ചു ലക്ഷത്തിലേറെയുള്ള ഒട്ടേറെ ബില്ലുകള്‍ കെട്ടിക്കിടക്കുന്നതു കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്. ജനുവരി-മാര്‍ച്ച് പാദത്തിലെ കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംസ്ഥാനത്തിനു കിട്ടുമെന്നതു കൂടി കണക്കിലെടുത്താണ് കൂടുതല്‍ പണം ചെലവിടാന്‍ സര്‍ക്കാര്‍ തയാറാകുന്നത്.