Connect with us

Organisation

ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പണത്തില്‍ ഇളവ് വേണം: ഐ സി എഫ്

നേരത്തെ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരുന്ന പ്രവാസികള്‍ 60-70 ദിവസം ഹജ്ജിനായി ലീവെടുക്കണം

Published

|

Last Updated

 

ദുബൈ|  ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ച പ്രവാസി ഇന്ത്യക്കാര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പാസ്‌പോര്‍ട്ട് നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിലവില്‍ ഇന്ത്യന്‍ ക്വാട്ടയിലൂടെ മാത്രമേ പ്രവാസികള്‍ക്ക് ഹജ്ജിന് പോകാന്‍ സാധിക്കൂ. അതനുസരിച്ച് അപേക്ഷ നല്‍കുകയും നറുക്കെടുപ്പില്‍ അവസരം ലഭിക്കുകയും ചെയ്ത ആളുകള്‍ ഏപ്രില്‍ 24 ന് മുന്‍പ് പാസ്‌പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. അവസരം ലഭിച്ചവര്‍ ഇതിനകം ആദ്യഗഡു പണം അടക്കുകയും ചെയ്തു.

നേരത്തെ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരുന്ന പ്രവാസികള്‍ 60-70 ദിവസം ഹജ്ജിനായി ലീവെടുക്കണം. വിദേശത്തു സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് പൊതുവെ ലഭിക്കുന്ന അവധി ഒരു മാസമാണ്. ദിവസങ്ങളോളം അവര്‍ക്ക് ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരുന്നത് അവരുടെ ജോലിയെ ബാധിക്കും.

ഇ-വിസ സൗകര്യം ലഭ്യമായതിനാല്‍ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല എന്നതിനാല്‍ തീര്‍ത്ഥാടകര്‍ ഒറിജിനല്‍ പാസ്പോര്‍ട്ട് ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണമെന്ന നിലവിലെ നടപടിക്രമത്തില്‍ മാറ്റം വരുത്തണം. അല്ലെങ്കില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കല്‍ രീതി ഒഴിവാക്കുകയോ യാത്രാ കാലാവധിക്കനുസരിച്ച് സമയക്രമത്തില്‍ മാറ്റം വരുത്തുകയോ വേണമെന്നും ഐ സി എഫ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി അധികാരികള്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

 

Latest