Kerala
മഅ്ദനിയുടെ മോചനം; സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആര്‍ ജെ ഡി
23 വര്‍ഷമായി മഅ്ദനി വിചാരണ തടവുകാരനായി തുടരുകയാണ്. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും ക്രൂരമായ ശിക്ഷയാണ് വിചാരണ തടവ്.
കോഴിക്കോട് | അബ്ദുന്നാസര്‍ മഅ്ദനിയുടെ മോചനത്തിന് അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് രാഷ്ട്രീയ ജനതാദള്‍. 23 വര്‍ഷമായി മഅ്ദനി വിചാരണ തടവുകാരനായി തുടരുകയാണ്. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും ക്രൂരമായ ശിക്ഷയാണ് വിചാരണ തടവ്.
ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കുന്നവരുടെ നാവടപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയമെന്ന് ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പ്രസ്താവനയില്‍ പറഞ്ഞു.
‘ഗുരുതരമായ അസുഖങ്ങള്‍ മൂലം മഅ്ദനിയുടെ ജീവന്‍ തന്നെ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മോചനത്തിനും വിദഗ്ധ ചികിത്സ നല്‍കാനും കേരള സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം.’- അനു ചാക്കോ ആവശ്യപ്പെട്ടു.
---- facebook comment plugin here -----