Connect with us

Kerala

ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സാഹചര്യം പരിശോധിച്ച് തീരുമാനിക്കും; രണ്ടിടത്തും സിപിഎം തോല്‍ക്കും: പി വി അന്‍വര്‍ എംഎല്‍എ

ഡി എം കെയുടെ ആശയത്തോട് യോജിക്കുന്ന സംവിധാനം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുക

Published

|

Last Updated

പാലക്കാട്  | പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി എം കെ)ക്ക് സ്ഥാനാര്‍ഥിയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. സാഹചര്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും എന്നാല്‍ സജീവമായി തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു

ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച് തീരുമാനിക്കും. പാലക്കാടും ചേലക്കരയിലും സി പി എം തോല്‍ക്കും.

ഡി എം കെയുടെ ആശയത്തോട് യോജിക്കുന്ന സംവിധാനം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുക.നേതാക്കന്മാരുടെ പിന്നാലെ പോകില്ല. സാധാരണക്കാരായ ജനങ്ങളാണ് പ്രബലര്‍. അവരെ കൂട്ടിപിടിച്ചുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.