Business
റിലയൻസ് ജിയോ എയർ ഫൈബർ വയർലെസ് ഇന്റർനെറ്റ് സേവൻ സെപ്തംബർ 19 മുതൽ
ജിയോ ഫൈബർ റൂട്ടറിന് 1.09Gbps വേഗത വരെ ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യാൻ കഴിയും.
മുംബൈ | റിലയൻസ് ജിയോയുടെ എയർ ഫൈബർ അതിവേഗ വയർലെസ് ഇന്റർനെറ്റ് സേവൻ സെപ്തംബർ 19ന് ആരംഭിക്കും. കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ റിലയൻൻ ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 5ജി നെറ്റ് വർക്ക് ഉപയോഗിച്ചാകും എയർ ഫൈബർ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. തുടക്കത്തിൽ, ഡൽഹി, ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ജിയോ ഫൈബർ അവതരിപ്പിക്കുക.
ഉപഭോക്താക്കൾ ഒരു ജിയോ എയർഫൈബർ റൂട്ടർ ബോക്‌സ് വാങ്ങുകയും അത് ഒരു പവർ പോയിന്റുമായി ബന്ധിപ്പിക്കുകയും വേണം. ഉപകരണം അടുത്തുള്ള ടവറുകളിൽ നിന്ന് 5G സിഗ്നൽ എടുക്കുകയും വീട്ടിൽ അതിവേഗ വൈഫൈ ഇന്റർനെറ്റ് നൽകുകയും ചെയ്യും.
ജിയോ ഫൈബർ റൂട്ടറിന് 1.09Gbps വേഗത വരെ ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യാൻ കഴിയും. ഇത് സ്മാർട്ട് ടിവികളിലെ OTT ആപ്പുകളിൽ ബഫർ രഹിത വീഡിയോ സ്ട്രീമിംഗ് നൽകുന്നതിനും കുറഞ്ഞ ലേറ്റൻസിയിൽ ഒന്നിലധികം ഉപകരണങ്ങളുടെ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതിനും പര്യാപ്തമാണ്.
ഉപഭോക്താക്കൾക്കുള്ള താരിഫ് പ്ലാനുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിലയൻസ് ജിയോയുടെ മുഖ്യ എതിരാളിയായ എയർടെൽ 799 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകളോടെ എക്‌സ്‌ട്രീം എയർ ഫൈബർ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. 4,435 രൂപയ്ക്ക് ആറ് മാസത്തെ പ്ലാനും ഇതിൽ ലഭ്യമാണ്.