Connect with us

Techno

ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ റിലയൻസ് ജിയോ ജിയോഭാരത് വി3, വി4 ഫോണുകൾ അവതരിപ്പിച്ചു

123 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 14 ജിബി ഡാറ്റയും പ്രതിമാസം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.

Published

|

Last Updated

റിലയൻസ് ജിയോ അതിൻ്റെ ഏറ്റവും പുതിയ 4G ഫീച്ചർ ഫോണുകളായ ജിയോഭാരത്‌ വി3, ജിയോഭാരത്‌ വി4 (JioBharat V3, JioBharat V4) എന്നിവ ഇന്ത്യൻ മൊബൈൽ കോൺഗ്രസി (IMC)ൽ അവതരിപ്പിച്ചു. ഇവയിലൂടെ രാജ്യത്തെ 2G ഉപയോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ 4G സേവനങ്ങൾ ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കമ്പനി അവകാശപ്പെട്ടു.

യുപിഐ പേയ്‌മെൻ്റുകൾ, ലൈവ് ടിവി, തിരഞ്ഞെടുത്ത റീചാർജ് പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ്‌, ജിയോപേ ഇൻ്റഗ്രേഷൻ തുടങ്ങിയ സൗകര്യങ്ങൾ എക്‌സ്‌ക്ലൂസീവ് സ്യൂട്ട് 4G ഫീച്ചർ ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌.

ഇന്ത്യയിലെ വില 1099 രൂപ മുതലാണ്‌ ജിയോഭാരത്‌ വി3, ജിയോഭാരത്‌ വി4 എന്നിവയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. ആമസോൺ, ജിയോമാർട്ട്, മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ ഉടൻ തന്നെ പുതിയ 4ജി ഫീച്ചർ ഫോണുകൾ വാങ്ങാൻ സാധിക്കുമെന്ന്‌ കമ്പനി പറയുന്നു.

123 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 14 ജിബി ഡാറ്റയും പ്രതിമാസം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. കഴിഞ്ഞ വർഷം അവതരിപ്പിച്ച ജിയോഭാരത്‌ വി2 വിൻ്റെ വിജയത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്‌. രണ്ട് ഫോണുകളിലും 1,000mAh ബാറ്ററി, 128GB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ്, 23 ഇന്ത്യൻ ഭാഷകൾ എന്നിവ സജ്ജീകരിച്ചിരിട്ടുണ്ട്‌.

Latest