Connect with us

Business

ന്യൂയോര്‍ക്കിലെ അത്യാഡംബര ഹോട്ടല്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്

സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Published

|

Last Updated

ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടല്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്. മാന്‍ഹാട്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലായ മന്ററിന്‍ ഓറിയന്റല്‍ ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് നൂറ് ലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി റിലയന്‍സ് ഒരുങ്ങുന്നത്. ഇന്നലെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുവേണ്ടി കേമന്‍ ദ്വീപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊളംബസ് സെന്റര്‍ കോര്‍പറേഷനിലെ ഇക്വിറ്റി ഓഹരികള്‍ 98.15 ദശലക്ഷം ഡോളറിന് റിലയന്‍സ് വാങ്ങും. ഇവര്‍ക്ക് മന്ററിന്‍ ഓറിയന്റല്‍ ഹോട്ടലില്‍ നിലവില്‍ 73.37 ശതമാനം ഓഹരിയുണ്ട്. കമ്പനിയെ സ്വന്തമാക്കുന്നതോടെ ഈ ഹോട്ടലും റിലയന്‍സിന്റെ നിയന്ത്രണത്തിലാവും.

റിലയന്‍സ് ഇന്റസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡാണ് നിക്ഷേപം നടത്തുന്നത്. 2022 മാര്‍ച്ച് അവസാനത്തോടെ ഇടപാട് പൂര്‍ത്തിയാകും. പ്രിസ്റ്റീന്‍ സെന്‍ട്രല്‍ പാര്‍ക്കിനും കൊളംബസ് സര്‍ക്കിളിനും തൊട്ടടുത്തായി 2003 ലാണ് മന്ററിന്‍ ഓറിയന്റല്‍ ഹോട്ടല്‍ സ്ഥാപിക്കപ്പെട്ടത്.

 

Latest