Kerala
ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനം; കേരളത്തിന് 11 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ദലൈലാമ ട്രസ്റ്റ്
തിരുവനന്തപുരം | പേമാരിയെ തുടര്‍ന്ന് ദുരന്തങ്ങള്‍ വേട്ടയാടുന്ന കേരളത്തില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 11 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് ദലൈലാമ ട്രസ്റ്റ്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായി ട്രസ്റ്റ് അറിയിച്ചു. പ്രകൃതിക്ഷോഭം മൂലം ജീവനും സ്വത്തിനും സംഭവിച്ച നാശത്തില്‍ ദലൈലാമ ദുഃഖം രേഖപ്പെടുത്തുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാറും ബന്ധപ്പെട്ട അധികൃതരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നന്നായി നടന്നുവരുന്നതായും മനസിലാക്കുന്നതായി ദലൈലാമ കത്തില്‍ പറഞ്ഞു.
---- facebook comment plugin here -----