Kudumbasree
വിശപ്പ് രഹിത കേരളത്തിന് ആശ്വാസം; കുടുംബശ്രീ ഹോട്ടലുകള്‍ക്ക് സബ്‌സിഡി അരി തുടരും
ഒരു വര്‍ഷത്തേക്കാണ് സബ്സിഡി പുനസ്ഥാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം | വിശപ്പ് രഹിത കേരളത്തിന്റെ പ്രതിരൂപമായിരുന്ന 30 രൂപയുടെ ഉച്ച ഊണ്‍ തിരികെയെത്തുന്നു. കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി അരി പുനസ്ഥാപിച്ചതോടെയാണ് 30 രൂപയുടെ ഊണ്‍ ഇനിയും ആശ്വാസമാകുന്നത്.
സബ്സിഡി അരി സപ്ലൈകോ നിര്‍ത്തലാക്കിയതോടെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലായിരുന്നു. ഒരു വര്‍ഷത്തേക്കാണ് സബ്സിഡി പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വിലവര്‍ധനവില്ലാതെ ഇപ്പോള്‍ കൊടുക്കുന്ന 30 രൂപയ്ക്കു തന്നെ ചോറു വിളമ്പാനാകുമെന്ന ആശ്വാസത്തിലാണ് കുടുംബശ്രീ യൂണിറ്റുകള്‍. കൊവിഡ് കാലത്ത് ആരംഭിച്ച ഇത്തരം ഹോട്ടലുകള്‍ 20 രൂപക്കായിരുന്നു ഉച്ച ഊണ്‍ നല്‍കിയത്. പിന്നീട് 30 രൂപയാക്കിയപ്പോഴും ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. സപ്ലോകോ സബ്‌സിഡി നിര്‍ത്തിയപ്പോള്‍ കിലോയ്ക്ക് 50 രൂപയുള്ള അരി പൊതുവിപണിയില്‍ നിന്ന് വാങ്ങി ഊണു വിളമ്പേണ്ടി വന്നപ്പോള്‍ ഹോട്ടല്‍ നടത്തിപ്പ് വെല്ലുവിളിയായിരുന്നു.
പച്ചക്കറിയുടേയും മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയും സബ്സിഡി ഇല്ലാതായതോടെ കുടുംബശ്രീ ഹോട്ടലുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലായിരുന്നു.