Kerala
യാത്രക്കാര്‍ക്ക് ആശ്വാസം; പത്ത് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍
നടപടി അവധിക്കാല തിരക്ക് പരിഗണിച്ച്

കോഴിക്കോട് | യാത്രക്കാര്‍ക്ക് ആശ്വാസം. അവധിക്കാല തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന പത്ത് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഈ മാസം 22 വരെയാണ് അധിക കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. ട്രെയിനുകളുടെയും അധിക കോച്ചുകളുടെയും വിശദാംശങ്ങള്‍ ചുവടെ.
12076 തിരുവനന്തപുരം സെന്‍ട്രല്‍- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് (അധിക ചെയര്‍കാര്‍ കോച്ച് ഇന്ന് മുതല്‍ 21 വരെ), 12075 കോഴിക്കോട് – തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്സ് ( അധിക ചെയര്‍ കാര്‍ കോച്ച് ഇന്ന് മുതല്‍ 21 വരെ), 16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 20 മുതല്‍ 22 വരെ), 16603 മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ്സ് ( അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 19 മുതല്‍ 21 വരെ), 16629 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്സ് ( അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് ഇന്ന് മുതല്‍ 22 വരെ), 16630 മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്സ് ( അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 21 വരെ), 16343 തിരുവനന്തപുരം സെന്‍ട്രല്‍- മധുര ജംഗ്ഷന്‍ അമൃത എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 20 വരെ), 16344 മധുര ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 18 മുതല്‍ 21 വരെ), 16187 കാരയ്ക്കല്‍- എറണാകുളം ജംഗ്ഷന്‍ എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് ഇന്ന് മുതല്‍ 20 വരെ), 16188 എറണാകുളം ജംഗ്ഷന്‍- കാരയ്ക്കല്‍ എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 19 മുതല്‍ 21 വരെ).