From the print
രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശ്വാസം; എ ഐ ആപ്പുമായി അണ്‍ക്യു
അണ്‍ക്യു ആപ്പിന്റെ പ്രധാന സൗകര്യം ഡോക്ടറെ കാണാന്‍ കണ്‍സള്‍ട്ടിംഗ് മുറിക്ക് മുന്നില്‍ കാത്തുനില്‍ക്കേണ്ട എന്നതാണ്.
കോഴിക്കോട് | നിപ്പായുടെ പശ്ചാത്തലത്തില്‍ ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ് ഒഴിവാക്കാനും അതുവഴി ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും എ ഐ ആപ്പ്- അണ്‍ക്യു.
നിപ്പായും കൊവിഡും പോലുള്ള പകര്‍ച്ചവ്യാധികള്‍ ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളവരാണ് ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരെന്നത് ഈ ആപ്പിന്റെ പ്രാധാന്യം കൂട്ടുന്നു. അണ്‍ക്യു ആപ്പിന്റെ പ്രധാന സൗകര്യം ഡോക്ടറെ കാണാന്‍ കണ്‍സള്‍ട്ടിംഗ് മുറിക്ക് മുന്നില്‍ കാത്തുനില്‍ക്കേണ്ട എന്നതാണ്.
ആപ്പ് വഴി ലഭിക്കുന്ന എസ് എം എസ് ലിങ്ക് വഴി ഡോക്ടറുമായുള്ള കൂടിക്കാഴ്ച ബുക്ക് ചെയ്യാം. തനിക്ക് മുന്നില്‍ എത്ര രോഗികളുണ്ട്, അവരെ കാണാന്‍ ഡോക്ടര്‍ എടുക്കാന്‍ സാധ്യതയുള്ള സമയം, ഇനി ചില രോഗികള്‍ക്ക് കൂടുതല്‍ സമയമെടുക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത്, ഓരോ ഡോക്ടറുടെയും പരിശോധനാ രീതി തുടങ്ങിയവ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അറിയാന്‍ സാധിക്കും. അത് അനുസരിച്ച് രോഗിക്ക് ആശുപത്രിയിലെത്തേണ്ട സമയം ഈ ആപ്പ് ക്രമീകരിക്കും. രോഗിയുടെ വീട് മുതല്‍ ആശുപത്രി വരെയുള്ള ഗതാഗതവും വിശകലനം ചെയ്താണ് കൂടിക്കാഴ്ചക്കുള്ള സമയം കണക്കാക്കുന്നത്.
കോഴിക്കോട്ടെ പല ആശുപത്രികളും സ്വകാര്യ ക്ലിനിക്കുകളും അണ്‍ക്യു ആപ്പ് ഉപയോഗിക്കുന്നുണ്ട്. രോഗികള്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും ഇത് വളരെ സഹായകരമായ ആപ്പാണെന്ന് അണ്‍ക്യു എം ഡി മുഹമ്മദ് ജാസിം ചൂണ്ടിക്കാട്ടി. ഒമാനിലെ നിരവധി ആശുപത്രികള്‍ അണ്‍ക്യു ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 5,000ത്തിലധികം രോഗികള്‍, 1,000ത്തിലധികം ക്യൂ എന്നിവ അണ്‍ക്യുവിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക് 9946675555 എന്ന നമ്പറില്‍ ബന്ധപ്പെടാം.