Kerala
വേനല്‍ ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്നും വേനല്‍ മഴയുണ്ടാകും
മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം|കഠിനമായ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനല്‍ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഉയര്‍ന്ന നിലയിലാണ്. ഇടുക്കി – മൂന്നാര്‍, കൊല്ലം -കൊട്ടാരക്കര എന്നീ ഇടങ്ങളില്‍ യുവി ഇന്‍ഡക്‌സ് ഉയര്‍ന്ന തോതിലാണ്. അതിനാല്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ നേരിട്ട് വെയിലില്‍ ഏല്‍ക്കരുതെന്ന് മുന്നറിയിപ്പുണ്ട്.