irregularities in cmdrf
ദുരിതാശ്വാസി നിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥര്‍,ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധി തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും.
വലിയ വരുമാനമുള്ളവര്‍ക്ക് വരുമാനം താഴ്ത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയും തട്ടിപ്പു നടന്നിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയ താലൂക്ക്, കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം. തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി. വിജിലന്‍സിന് മാത്രം തുടരന്വേഷണം നടത്താനാകില്ലെന്നതിനാലാണ് റവന്യും ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം തേടിയത്.
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളില്‍ ഒരേ ഏജന്റിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടര്‍ തന്നെ നിരവധി പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിലും പണം കൈമാറിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ശുപാര്‍ശ നല്‍കും.