Kerala
ദുരിതാശ്വാസ നിധി തട്ടിപ്പ്: കര്‍ശന നടപടി, ഒരാളും രക്ഷപ്പെടില്ല: റവന്യൂ മന്ത്രി
വിജിലന്‍സ് അന്വേഷിക്കണമെന്ന് റവന്യൂ വകുപ്പ് തന്നെയാണ് ആവശ്യപ്പെട്ടത്. ദുരിതാശ്വാസ വിതരണത്തില്‍ ആകെ ക്രമക്കേട് എന്ന ആരോപണം ശരിയല്ല.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി എം ഡി ആര്‍ എഫ്)യുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാന്‍ പോകുന്നില്ല.
വിജിലന്‍സ് അന്വേഷിക്കണമെന്ന് റവന്യൂ വകുപ്പ് തന്നെയാണ് ആവശ്യപ്പെട്ടത്. ദുരിതാശ്വാസ വിതരണത്തില്‍ ആകെ ക്രമക്കേട് എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക സംഘം അന്വേഷിക്കണം
ദുരിതാശ്വാസ നിധി തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇല്ലെങ്കില്‍ പ്ലളയ ഫണ്ട് തട്ടിപ്പു കേസിന്റെ അവസ്ഥയാകും.
കുട്ടികള്‍ കുടുക്ക പൊട്ടിച്ചുവരെ നല്‍കിയ പണമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കണം. പ്രളയ ഫണ്ട് തട്ടിപ്പു കേസ് കൂടുതല്‍ അന്വേഷിച്ചാല്‍ സി പി എമ്മിന്റെ പങ്ക് പുറത്തുവരുമെന്നും സതീശന്‍ പറഞ്ഞു.