Uae
ദുരിതാശ്വാസം : ഷാര്‍ജ മുനിസിപാലിറ്റി അധികൃതരുമായി ഖലീല്‍ ബുഖാരി തങ്ങള്‍ കൂടികാഴ്ച നടത്തി
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരള മുസ്ലിം ജമാഅത്ത് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ വിലയിരുത്തി
ഷാര്‍ജ | കനത്ത മഴ കാരണമുണ്ടായ കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുനിസിപാലിറ്റി അധികൃതരുമായി സഹകരിച്ച് ഐ സി എഫ് നടത്തികൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരള മുസ്ലിം ജമാഅത്ത് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ വിലയിരുത്തി. ഹെല്‍പ് ഡെസ്‌ക് കേന്ദ്രമായ ഷാര്‍ജ ഐ സി എഫ് അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് സെന്ററിലെത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഐ സി എഫിന്റെ മുഴു സമയ സേവനം അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എപ്പോഴും പ്രസ്ഥാനം സന്നദ്ധമാണെന്നും അറിയിച്ചു. കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥനയും നടത്തി.
ഖലീല്‍ തങ്ങളുടെ സന്ദര്‍ശനം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജവും ആവേശവും നല്‍കി. മൂസ കിണാശ്ശേരി, ഇസ്മാഈല്‍ കക്കാട്, സലീം വളപട്ടണം, മശ്ഹൂദ് മടത്തില്‍, സുബൈര്‍ പതിമംഗലം, സലാം പോത്താം കണ്ടം, അനീസ് തലശ്ശേരി, നസീര്‍ ചൊക്ലി, അന്‍വര്‍ സാദാത്ത്, സുബൈര് ശാമില്‍ ഇര്ഫാനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.