Connect with us

Kozhikode

വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനം: മുഅല്ലിംകള്‍ സജീവമായി സഹകരിക്കണമെന്ന് എസ് ജെ എം

സമസ്ത സെന്ററില്‍ ചേര്‍ന്ന എസ് ജെ എം നാഷണല്‍ സെക്രട്ടേറിയറ്റ് യോഗം കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റിക്കും കടവത്തൂര്‍ റൈഞ്ചിനും അംഗീകാരം നല്‍കി.

Published

|

Last Updated

കോഴിക്കോട് | വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഅല്ലിമുകള്‍ സജീവമായി സഹകരിക്കണമെന്ന് ആഹ്വാനം ചെയ്ത് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. സമസ്ത സെന്ററില്‍ ചേര്‍ന്ന എസ് ജെ എം നാഷണല്‍ സെക്രട്ടേറിയറ്റ് യോഗം കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റിക്കും കടവത്തൂര്‍ റൈഞ്ചിനും അംഗീകാരം നല്‍കി.

തമിഴ്നാട്ടില്‍ നടത്തിയ നേതൃപര്യടനം വിജയിപ്പിച്ചവരെ അഭിനന്ദിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ.നാസര്‍ മൗലവിയെ ആദരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എസ് ജെ എം നാഷണല്‍ കൗണ്‍സില്‍ സെപ്തംബര്‍ 24 ന് കോഴിക്കോട് വിളിച്ചു ചേര്‍ക്കും. നേതാക്കള്‍ വയനാട്ടില്‍ ദുരന്തത്തിനിടയായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

യോഗത്തില്‍ പ്രസിഡന്റ് സയ്യിദലി ബാഫഖി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, ട്രഷറര്‍ വി പി എം ഫൈസി വില്യാപള്ളി, വൈസ് പ്രസിഡന്റ് കെ പി എച്ച് തങ്ങള്‍, സെക്രട്ടറിമാരായ കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ ഉമര്‍ മദനി, വി വി അബൂബക്കര്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.