Connect with us

Kerala

മതവിശ്വാസം; വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമെന്ന് പി മോഹനന്‍

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പണ്ഡിതരും സമുദായ നേതാക്കളും പറയും. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ പറയും. അതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേക്കോ വൈരുധ്യത്തിലേക്കോ പോകേണ്ടതില്ല.

Published

|

Last Updated

കോഴിക്കോട് | മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് മതസംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവരുടേതായ നിലപാടുകളുണ്ടാകുമെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ അഭിപ്രായമുണ്ട്. അതായിരിക്കും ഗോവിന്ദന്‍ മാഷ് ചൂണ്ടിക്കാട്ടിയത്.

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പണ്ഡിതരും സമുദായ നേതാക്കളും പറയും. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ പറയും. അതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേക്കോ വൈരുധ്യത്തിലേക്കോ പോകേണ്ടതില്ല. കാന്തപുരം ആദരണീയനായ ആത്മീയ നേതാവാണ്. അദ്ദേഹം എല്ലാ കാലത്തും മതരാഷ്ട്രവാദം, വര്‍ഗീയത, തീവ്രവാദം എന്നിവക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. അത് സമൂഹത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. അതേസമയം, ഇത്തരത്തിലുള്ള വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമാണെന്നും മോഹനന്‍ പറഞ്ഞു.

ലീഗിന് ലീഗിന്റേതായ രാഷ്ട്രീയമുണ്ടാകുമെന്നും പി എം എ സലാമിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ചാടി വീണ് ഇടപെടുമ്പോള്‍ അതിന് പിന്നിലുള്ള രാഷ്ട്രീയവും ലക്ഷ്യവും ലാക്കും തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കഴിയും. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുടെ പ്രശ്നമില്ലെന്നും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞു.

 

Latest