Connect with us

From the print

ലഹരിക്കെതിരായ പോരാട്ടത്തിൽ മതാധ്യാപകർക്ക് വലിയ ഉത്തവാദിത്വം: സി മുഹമ്മദ് ഫൈസി

കൊണ്ടോട്ടിയിൽ എസ് എം എ ഈസ്റ്റ് ജില്ലാ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കൊണ്ടോട്ടി | ലഹരിയോടുള്ള ആധിക്യം വർധിപ്പിക്കുന്നതിന് സമൂഹത്തിൽ ഒരുവിഭാഗം പ്രവർത്തിക്കുന്നതായും ഇതിനെതിരെ മദ്‌റസാ മാനേജ്‌മെന്റുകൾക്കും മതാധ്യാപകർക്കും വലിയ ഉത്തരവാദിത്വമാണുള്ളതെന്നും സി മുഹമ്മദ് ഫൈസി. കൊണ്ടോട്ടിയിൽ എസ് എം എ ഈസ്റ്റ് ജില്ലാ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്്ലിം സമുദായം എക്കാലത്തും വിദ്യയെ പ്രോത്സാഹിപ്പിച്ചവരാണ്. ആദ്യകാലത്ത് പലയിടത്തും സ്‌കൂളുകൾ നടത്തിയിരുന്നത് മുസ്്ലിം സമുദായമായിരുന്നു. ഇതിന് കാരണം അന്ന് സ്‌കൂളുകളിൽ തന്നെയായി മതപഠനവും. പിന്നീട് മതപഠനം സ്‌കൂളുകളിൽ അനുവദിക്കാതായതോടെ സ്വന്തമായി മദ്‌റസകൾ സ്ഥാപിച്ചു. സ്‌കൂളുകൾ മാപ്പിള സ്‌കൂളുകളായി. സ്‌കൂളുകളും മദ്‌റസകളും ഒന്നിച്ചു നടത്തി നാനാവിഭാഗത്തിനും വിദ്യ പകർന്നവരായി സമുദായം മാറിയെന്നും അദ്ദേഹം പറഞ്ഞു.

കൊണ്ടോട്ടി കോടങ്ങാട് റോസിയ കൺവെൻഷൻ സെന്ററിൽ എസ് ജെ എം സംസ്ഥാന സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌സയ്യിദ് ഹബീബ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി.