Kannur
മതാധ്യാപകര്‍ മാതൃകയാവണം: പട്ടുവം
എസ് ജെ എം: ആത്മീയ ക്യാമ്പ് ആരംഭിച്ചു.
എസ് ജെ എം സെന്‍ട്രല്‍ കമ്മിറ്റി തളിപ്പറമ്പില്‍ സംഘടിപ്പിച്ച മുല്‍തഖല്‍ ഇഹ്‌സാന്‍ ആത്മീയ ക്യാമ്പ് കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ് | പരിശുദ്ധ പ്രവാചകര്‍ (സ) യുടെ ജീവിത സന്ദേശങ്ങള്‍ ഇളം തലമുറക്കു പകര്‍ന്ന് നല്‍കുമ്പോള്‍ മതാധ്യാപകര്‍ മാതൃക സൃഷ്ടിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉത്‌ബോധിപ്പിച്ചു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി തളിപ്പറമ്പ് അല്‍മഖറില്‍ സംഘടിപ്പിച്ച ഉത്തര മേഖലാ മുല്‍ത്തഖല്‍ ഇഹ്‌സാന്‍ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ‘അല്‍ ഇഹ്‌സാന്‍’ എന്ന വിഷയത്തില്‍ എന്‍ അശ്‌റഫ് സഖാഫി കടവത്തൂരും ‘ആത്മീയത വരുന്ന വഴി’ എന്ന വിഷയത്തില്‍ സുലൈമാന്‍ സഖാഫി കുഞ്ഞുകുളവും ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
വി പി എം ഫൈസി വില്ല്യാപ്പള്ളി, അബൂ ഹനീഫല്‍ ഫൈസി തെന്നല, കെ പി എച്ച് തങ്ങള്‍, പി പി അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ ജബ്ബാര്‍ ഹാജി, ഉമ്മര്‍ മദനി പാലക്കാട്, വി വി അബൂബക്കര്‍ സഖാഫി, അബ്ദുറഷീദ് മാസ്റ്റര്‍ നരിക്കോട്, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, ശാഫി ലത്വീഫി നുച്യാട് പ്രസംഗിച്ചു.
കന്‍സുല്‍ ഉലമ മഖാം സിയാറത്തിന് കെ പി അബൂബക്കര്‍ മൗലവി പട്ടുവം, കെ പി എച്ച് തങ്ങള്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബൂ ഹനീഫല്‍ ഫൈസി തെന്നല നേതൃത്വം നല്‍കി. നാളെ (ജനു: നാല്, ശനി) രണ്ട് സെഷനുകളിലായി പുനരാലോചന, ആത്മജ്ഞാനം എന്നീ വിഷയങ്ങളിലുള്ള ചര്‍ച്ചക്ക് അലി ബാഖവി ആറ്റുപുറം, റഹ്മത്തുല്ല സഖാഫി എളമരം നേതൃത്വം നല്‍കും. വൈകിട്ട് നാലിന് സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ ക്യാമ്പ് സമാപിക്കും.