Lakhimpur Keri Incident
ലഖിംപൂര്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
പതിവ് നടപടിക്രമങ്ങളുടെ ഭാഗമാണ് സ്ഥലം മാറ്റെമെന്ന് യു പു പോലീസ് അധികൃതര്‍ പ്രതികരിച്ചു
ലഖിംപൂര്‍ | ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി കര്‍ഷകരെ കൊന്ന കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സംഘം തലവന്‍ ഡി ഐ ജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെയാണ് സ്ഥലം മാറ്റിയത്. എന്നാല്‍ കേസിന്റെ അന്വേഷണ ചുമതല ഇദ്ദേഹത്തിന് തന്നെയാണ്. പതിവ് നടപടിക്രമങ്ങളുടെ ഭാഗമാണ് സ്ഥലം മാറ്റെമെന്ന് യു പു പോലീസ് അധികൃതര്‍ പ്രതികരിച്ചു.
അതേസമയം, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനും കേസിലെ പ്രതിയുമായ അജയ് മിശ്രയെ രണ്ട് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇത് രണ്ടാം തവണയാണ് കസ്റ്റഡി നീട്ടുനന്നത്.
---- facebook comment plugin here -----