Kerala
പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
ആക്രമണത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മൂക്കിന്റെ പാലം തകര്‍ന്നിരുന്നു
കൊച്ചി | പണിമുടക്ക് ദിനത്തില്‍ ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.കോതമംഗലം എസ്എച്ച്ഒ ബേസില്‍ തോമസിനെയാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ റൂറലിലേക്കാണ് മാറ്റി നിയമിച്ചത്.
ആക്രമണത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മൂക്കിന്റെ പാലം തകര്‍ന്നിരുന്നു. ബേസിലിനെ സ്ഥലംമാറ്റുമെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്തുവന്നതിന് പിറകെയാണ് സ്ഥലം മാറ്റം.അതേ സമയം സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ് വിശദീകരണം
---- facebook comment plugin here -----