Kerala
ഐ ജിമാര്‍ക്ക് സ്ഥലം മാറ്റം; ഹര്‍ഷിത അട്ടല്ലൂരി ക്രൈം ബ്രാഞ്ചിലേക്ക്
തിരുവനന്തപുരം | സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐ ജി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്റലിജന്‍സ് ഐ ജി. ഹര്‍ഷിത അട്ടല്ലൂരിയെ തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ട്രെയിനിംഗ് ഐ ജിയായ കെ സേതു രാമനെ പകരം ഇന്റലിജന്‍സ് ഐ ജിയായി നിയമിച്ചു. ക്രൈം ബ്രാഞ്ച് ഐ ജിയായിരുന്ന കെ പി ഫിലിപ്പിനെയാണ് പോലീസ് അക്കാദമി ട്രെയിനിംഗ് ഐ ജിയായി നിയമിച്ചിരിക്കുന്നത്.
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെ എ ഡി ജി പി തലത്തിലടക്കം അഴിച്ചുപണി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐ ജിമാര്‍ക്കും മാറ്റമുണ്ടായിരിക്കുന്നത്.
---- facebook comment plugin here -----