Connect with us

National

അമിത്ഷാക്ക് എതിരായ പരാമർശം; അപകീർത്തിക്കേസിൽ രാഹുൽ നേരിട്ട് ഹാജരാകണമെന്ന് യുപി കോടതി

അമിത് ഷായ്‌ക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ 2018-ലാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നൽകിയ മാനനഷ്ടക്കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചു. ജൂലായ് രണ്ടിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് നൽകിയത്.

അമിത് ഷായ്‌ക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ 2018-ലാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് ഗാന്ധിക്കെതിരെ അപകീർത്തി പരാതി നൽകിയത്.

ഈ വർഷം ഫെബ്രുവരി 20-ന് രാഹുൽ തൻ്റെ ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ച് കോടതിയിൽ ഹാജരായതിനെ തുടർന്ന് കേസിൽ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

---- facebook comment plugin here -----

Latest