Connect with us

National

മോദിക്കെതിരായ പരാമര്‍ശം; വിമാനത്തില്‍ നിന്നും പുറത്താക്കിയ പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി

പോലീസ് ദ്വാരക കോടതയില്‍ പവന്‍ ഖേരയെ ഹാജരാക്കുകയായിരുന്നു. കോടതി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ വിമാനത്തില്‍ നിന്നും പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍ അസം പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഖേര. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജെവാല അടക്കമുള്ള നേതാക്കള്‍ ഖേരയ്‌ക്കൊപ്പം ഉണ്ടായിരുന്നു. റായ്പൂരിലുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഇവര്‍ ചെക്ക് ഇന്‍ ചെയ്തതിന് പിന്നാലെ ഡല്‍ഹി പോലീസ് സംഘം എത്തി വിമാനത്തില്‍ നിന്നും പവന്‍ ഖേരയെ പുറത്താക്കുകയായിരുന്നു. കേസുള്ളതിനാല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു വിമാന കമ്പനി അധികൃതരുടെ നിലപാട്. തുടര്‍ന്ന് പോലീസ് ദ്വാരക കോടതയില്‍ പവന്‍ ഖേരയെ ഹാജരാക്കുകയായിരുന്നു. കോടതി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കോടതിയില്‍ നിന്നും ഖരേയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അസം പോലീസ് അറിയിച്ചു. അസമിലെ ഹഫ് ലോങ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ലഗേജില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയതെന്ന് പവന്‍ ഖേര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ യുപി പോലീസ് പവന്‍ ഖേരക്കെതിരെ കേസ് എടുത്തിരുന്നു. രണ്ട് കേസുകള്‍ അദ്ദേഹത്തിനെതിരെ യുപിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിജെപി നേതാവിന്റെ പരാതിയിലാണ് കേസ്

 

Latest