Kerala
പാര്‍ട്ടിക്കെതിരായ പരാമര്‍ശം: എം കെ രാഘവന് കെപിസിസിയുടെ താക്കീത്; കെ മുരളീധരന് മുന്നറിയിപ്പ്
താക്കീത് ചെയ്തുള്ള കത്ത് കെപിസിസി പ്രസിഡന്റ് രാഘവന് അയച്ചു
തിരുവനന്തരപുരം | പാര്‍ട്ടിക്കെതിരായ പരസ്യ വിമര്‍ശനത്തില്‍ എം കെ രാഘവന് കെപിസിസിയുടെ താക്കീത് . എംകെ രാഘവനെ പിന്തുണച്ച കെ മുരളീധരന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് എംകെ രാഘവനെ താക്കീത് ചെയ്തത്. പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ല. പറയാന്‍ നിരവധി പാര്‍ട്ടി വേദികള്‍ ഉണ്ടായിട്ടും രാഘവന്‍ പറഞ്ഞില്ലെന്നും കെപിസിസി വ്യ്ക്തമാക്കി.
താക്കീത് ചെയ്തുള്ള കത്ത് കെപിസിസി പ്രസിഡന്റ് രാഘവന് അയച്ചു. അതേ സമയം തന്നെ ആരും താക്കീത് ചെയ്തില്ലെന്നാണ് രാഘവന്റെ വിശദീകരണം.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം കെ രാഘവന്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ കെ മുരളീധരന്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ മുരളീധരനുള്ള മുന്നറിയിപ്പ് കത്തിലുണ്ട്.