Connect with us

National

ബിജെപി കൂറുമാറാൻ നിർബന്ധിച്ചുവെന്ന പരാമർശം; ഡൽഹി മന്ത്രി അതീഷിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ്

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഉടൻ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി ഉൾപ്പെടെ തന്ത്രങ്ങൾ ബിജെപി ഉപയോഗിച്ചുവെന്നും അതീഷി പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | കൂറുമാറാൻ ബിജെപി നേതാക്കൾ തന്നെ സമീപിച്ചുവെന്ന പരാമർശത്തിന്റെ പേരിൽ ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. പരാമർശത്തിനെതിരെ ബിജെപി നൽകിയ പരാതിയിലാണ് നടപടി. ശനിയാഴ്ച അഞ്ച് മണിക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പാർട്ടി മാറാനുള്ള വാഗ്ദാനങ്ങളുമായി ബിജെപി തന്നെ സമീപിച്ചുവെന്നായിരുന്നു അതീഷിയുടെ പ്രസ്താവന. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഉടൻ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി ഉൾപ്പെടെ തന്ത്രങ്ങൾ ബിജെപി ഉപയോഗിച്ചുവെന്നും അതീഷി പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കേന്ദ്രസർക്കാർ എഎപിയെയും അതിലെ അംഗങ്ങളെയും ഭയപ്പെടുത്താൻ അന്വേഷണ ഏജൻസികളെ നിയോഗിക്കുകയാണെന്നും എന്നാൽ അത്തരം സമ്മർദങ്ങളെ ചെറുക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും അവർ വ്യക്തമാക്കി.

എന്നാൽ അതിഷിയുടെ വാദങ്ങൾ തള്ളിയ ബിജെപി അവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഡൽഹി ബി ജെ പി നേതാവ് പ്രവീൺ ശങ്കർ കപൂറിന് വേണ്ടി അഭിഭാഷകൻ സത്യ രഞ്ജൻ സ്വെയിൻ അതീഷിക്ക് വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഊന്നിപ്പറയുകയും പിൻവലിച്ച് മാപ്പ് പറയുകയും വേണമെന്നായിരുന്നു വക്കീൽ നോട്ടീസിലെ ആവശ്യം.

Latest