Connect with us

Kerala

ടി പി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കം; എ എസ് ഐയെ സ്ഥലം മാറ്റി

ടി പിയുടെ ഭാര്യയും ആര്‍ എം പി നേതാവുമായ കെ കെ രമയുടെ മൊഴിയെടുത്ത കൊളവള്ളൂര്‍ എ എസ് ഐ. ശ്രീജിത്തിനെതിരെയാണ് നടപടി.

Published

|

Last Updated

കണ്ണൂര്‍ | ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നീക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലീസുകാരനെതിരെ നടപടി. എ എസ് ഐയെ സ്ഥലം മാറ്റി.

ടി പിയുടെ ഭാര്യയും ആര്‍ എം പി നേതാവുമായ കെ കെ രമ എം എല്‍ എയുടെ മൊഴിയെടുത്ത കൊളവള്ളൂര്‍ എ എസ് ഐ. ശ്രീജിത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. വയനാട്ടിലേക്കാണ് ശ്രീജിത്തിനെ മാറ്റിയത്.

ട്രൗസര്‍ മനോജിന്റെ ശിക്ഷായിളവില്‍ അഭിപ്രായം തേടിയാണ് രമയുടെ മൊഴിയെടുത്തത്.

Latest