Kerala
സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്
സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു.

ആലപ്പുഴ | യുട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. നിയമ ലംഘനങ്ങള്‍ അടങ്ങിയ 9 വിഡിയോകളാണ് യുട്യൂബ് നീക്കം ചെയ്തിരിക്കുന്നത്.ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നിയമ ലംഘനങ്ങള്‍ അടങ്ങിയ വിഡീയോകള്‍ നീക്കം ചെയ്യണമെന്ന് യൂട്യൂബിന് കത്ത് നല്‍കിയിരുന്നു.
തുടര്‍ച്ചയായി നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നുമായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയത്.
---- facebook comment plugin here -----