Connect with us

First Gear

റെനോയുടെ ക്വിഡ് ഇവി ഉടന്‍ ഇന്ത്യയിലെത്തും

പത്തു ലക്ഷത്തില്‍ താഴെയാണ് ഈ വാഹനത്തിന് വില വരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| റെനോയുടെ എന്‍ട്രി ലെവല്‍ കാറായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഏകദേശം 18 മാസത്തിനകം ഇന്ത്യയില്‍ ക്വിഡ് ഇവി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനയിലും യൂറോപ്പിലും ഡാഷ്യ, ഡോങ്ഫെങ് എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

പത്തു ലക്ഷത്തില്‍ താഴെയാണ് ഈ വാഹനത്തിന് വില വരുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ ഇവി, സിട്രോണ്‍ ഇസി3, എംജി കോമറ്റ് എന്നിവയായിരിക്കും വിപണിയില്‍ റെനോ ക്വിഡ് ഇവിയുടെ എതിരാളികള്‍. ആദ്യത്തെ ഇവിയുടെ 55-60 ശതമാനം ഭാഗങ്ങളും പ്രാദേശികമായി നിര്‍മിക്കാനാണ് കമ്പനിയുടെ പദ്ധതി. ബാറ്ററി ഇന്ത്യയില്‍ നിര്‍മിക്കാനായാല്‍ വില കുറക്കാനും സാധിക്കും. ഇതു സംബന്ധിച്ച് പല ബാറ്ററി നിര്‍മാതാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി റെനോ ഇന്ത്യ എംഡി വെങ്കട്റാം മാമില്ലാപ്പള്ളി പറഞ്ഞു.

യൂറോപ്യന്‍ വിപണിയിലുള്ള ക്വിഡ് ഇവിയില്‍ 26.8കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഉള്ളത്. 44എച്ച്പി കരുത്തും പരമാവധി 125എന്‍എം ടോര്‍ക്കും ഈ വാഹനത്തിനുണ്ട്. ഒറ്റ ചാര്‍ജില്‍ 295 കിലോമീറ്റര്‍ സഞ്ചരിക്കാനും സാധിക്കും.

 

 

 

Latest